ദിലീപും സിദ്ധാര്‍ഥ് ഭരതനും ഒന്നിക്കുന്നു

Webdunia
വെള്ളി, 12 സെപ്‌റ്റംബര്‍ 2014 (14:22 IST)
ജനപ്രിയനായകന്‍ ദിലീപും സിദ്ധാര്‍ഥ് ഭരതനും ഒന്നിക്കുന്നു. സിദ്ധാര്‍ഥ് സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത ജനുവരിയില്‍ തുടങ്ങും. സിദ്ധാര്‍ഥിന്റെ രണ്ടാമത്തെ സംവിധാനസംരംഭമാണ് ഇത്. ആദ്യ സിനിമയായ നിദ്ര മികച്ച അഭിപ്രായം നേടിയിരുന്നു. 
 
ഇപ്പോള്‍ പ്രിയനന്ദന്‍ സംവിധാനം ചെയ്യുന്ന ‘ഞാന്‍ നിന്നോട് കൂ‍ടെ ഉണ്ട്’ എന്ന സിനിമയില്‍ അഭിനയിക്കുകയാണ് സിദ്ധാര്‍ഥ്. കേരളത്തിലും മധ്യപ്രദേശിലുമാണ് ഷൂട്ടിംഗ്. ഇതിനുശേഷം ദിലീപ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് സിദ്ധാര്‍ഥ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. 

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.