തനിക്ക് ഒരു മുഖമേയുള്ളൂ എന്നും ജീവിതത്തില്‍ എടുത്ത തീരുമാനങ്ങളെല്ലാം ശരിയായിരുന്നു എന്നും നടന്‍ ദിലീപ്. ഇതാദ്യമായാണ് ദിലീപ് വിവാഹമോചനത്തെക്കുറിച്ച് പ്രതികരിക്കുന്നത്. കഴിഞ്ഞ ദിവസം മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്നാണ് സ്വകാര്യ വാര്‍ത്താചാനലിലൂടെ ദിലീപ് പ്രതികരിച്ചത്.
“എനിക്ക് ഒരു മുഖമേയുള്ളൂ. എനിക്ക് ശരിയല്ലാത്തതൊന്നും ഞാന്‍ ചെയ്യില്ല. ജീവിതത്തില്‍ തെറ്റായ തീരുമാനങ്ങള്‍ എടുത്തിട്ടില്ല” - ദിലീപ് പറയുന്നു. ചില കാര്യങ്ങള്‍ പറയാതിരിക്കുന്നതും ഒന്നും മിണ്ടാതിരിക്കുന്നതും മനഃപൂര്‍വമാണെന്ന് പറയാതെ പറയുന്ന രീതിയിലായിരുന്നു ദിലീപിന്റെ പ്രതികരണം.
“പ്രേക്ഷര്‍ക്ക് ഇഷ്ടമില്ലാത്തതൊന്നും ചെയ്യില്ല. ഈശ്വരനില്‍ വിശ്വസിക്കുന്ന ആളാണ് ഞാന്‍. അതിന് വിരുദ്ധമായിട്ട് ഒന്നും ഞാന്‍ ചെയ്യില്ല. എന്നെ ജനങ്ങള്‍ക്ക് അറിയാം. എന്റെ ശരിയില്‍ വിശ്വസിക്കുന്നതും എന്നെ ഇവിടെ വരെയെത്തിച്ച് എല്ലാം ഉണ്ടാക്കി തന്നതും പ്രേക്ഷകരാണ്. അവര്‍ എന്റെ കൂടെയുണ്ടാകുമെന്ന് 150 ശതമാനം വിശ്വാസമുണ്ട്”- ദിലീപ് വ്യക്തമാക്കുന്നു.