'Dasamoolam Daamu': 'ദശമൂലം ദാമു' വരുന്നു, 'ജനഗണമന'സംവിധായകന്റെ കൈകളില്‍ സിനിമ ഏല്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്

കെ ആര്‍ അനൂപ്

വ്യാഴം, 20 ജൂണ്‍ 2024 (17:36 IST)
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ദശമൂലം ദാമു' എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഡിജോ ജോസ് ആന്റണിയാണെന്ന് നടന്‍ സുരാജ് വെഞ്ഞാറമൂട് സ്ഥിരീകരിച്ചു.ഷാഫി അല്ലെങ്കില്‍ രതീഷ് ബാലകൃഷ്ണന്‍ സംവിധാനം ചെയ്യുമെന്ന് ആദ്യം അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്ന ഈ പ്രോജക്റ്റ്
 'ക്വീന്‍', 'ജനഗണമന' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഡിജോ ജോസ് ആന്റണിയെ ഏല്‍പ്പിച്ചിരിക്കുകയാണ് നടന്‍.
 
ദശമൂലം ദാമു സിനിമയാക്കുമ്പോള്‍ ഒരുപോലെ ആവേശവും ഭയവും ഉണ്ടെന്ന് സുരാജ് പറഞ്ഞിരുന്നു.ഗര്‍ര്‍ര്‍ എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടയായിരുന്നു ഇക്കാര്യം നടന്‍ സൂചിപ്പിച്ചത്. 
 ''ആ കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.സംവിധായകനും എഴുത്തുകാരനും ഈ വെല്ലുവിളി ധൈര്യമായി ഏറ്റെടുക്കുകയാണെങ്കില്‍, ഞാനും പ്രൊജക്റ്റിന് ഓകെ പറഞ്ഞ് വെല്ലുവിളി ഏറ്റെടുക്കും'-സുരാജ് പറഞ്ഞു.മമ്മൂട്ടിയുടെ 'ചട്ടമ്പിനാട്' എന്ന ചിത്രത്തിലെ കഥാപാത്രമാണ് ദശമൂലം ദാമു.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍