'അമ്മയുടെ ഓരോ ഭാഗങ്ങളും കണ്ടപ്പോള്‍ കരഞ്ഞു പോയി,വളരെ ടച്ചിങ്ങാണ്';ഉള്ളൊഴുക്ക് റിവ്യൂമായി ഉര്‍വശിയുടെ മകള്‍ തേജലക്ഷ്മി

കെ ആര്‍ അനൂപ്

വ്യാഴം, 20 ജൂണ്‍ 2024 (17:29 IST)
ഉള്ളൊഴുക്ക് എന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ഉര്‍വശിയുടെ ആരാധകര്‍. നടി പാര്‍വതിയും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള സിനിമയുടെ പ്രൊവ്യൂ ഷോയ്ക്ക് ശേഷം ഉര്‍വശിയുടെ മകള്‍ തേജ ലക്ഷ്മി ഈ സിനിമയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
 ഈ സിനിമയെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിനാണ് തേജ മറുപടി നല്‍കിയത്.
 
'സിനിമയെക്കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ല അതിനെക്കുറിച്ച് ഒന്നും പറയാന്‍ താന്‍ ആളല്ല അതേപോലെ ചിത്രത്തിലുള്ള പാര്‍വതി ചേച്ചിയുടെയും അമ്മയുടെയും പ്രകടനത്തെക്കുറിച്ച് പറയുവാനും ഞാന്‍ ആളല്ല അതിനെക്കുറിച്ച് ഒന്നും ഞാന്‍ പറയുന്നില്ല സിനിമ വളരെ ടച്ചിങ് ആണ് ഇമോഷണല്‍ ടച്ചിങ് ആയിട്ടുള്ള ഒരു സിനിമയാണ് ഇത് എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ ഞാന്‍ സിനിമ കണ്ട് കരയുകയായിരുന്നു ചെയ്തത് അമ്മയുടെ ഓരോ ഭാഗങ്ങളും കണ്ടപ്പോള്‍ ഞാന്‍ കരഞ്ഞു പോയി',-തേജലക്ഷ്മി പറഞ്ഞു. അമ്മയോട് എന്താണ് പറയാനുള്ളത് എന്ന് ചോദ്യത്തിനും താരപുത്രി മറുപടി നല്‍കി.അമ്മയെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കാനാണ് തോന്നിയത് എന്നാണ് തേജലക്ഷ്മി പറഞ്ഞത്. 
 
'കറി&സയനൈഡ്' എന്ന നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററി ഒരുക്കിയ ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചര്‍ ഫിലിം ആണിത്.
 
ഉര്‍വശി, പാര്‍വതി എന്നിവരെക്കൂടാതെ അലന്‍സിയര്‍, പ്രശാന്ത് മുരളി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയാ കുറുപ്പ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
ആര്‍എസ്വിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെയും ബാനറുകളില്‍ റോണി സ്‌ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍