ഇതിന് പിന്നാലെ പലതരത്തിലുളള കമന്റുകളാണ് സോഷ്യൽ മീഡിയയിൽ വന്നത്. ഇരുവരും സ്വവർഗാനുരാഗികളാണോ, യഥാർത്ഥത്തിൽ നടന്ന വിവാഹമാണോ എന്നെല്ലാം കമന്റുകൾ ഉയർന്നു. ഒടുവിൽ എല്ലാവർക്കുമുളള മറുപടിയുമായി പ്രാർഥന തന്നെ രംഗത്തെത്തിയിരിക്കുകയാണ്. വൈറലാകാൻ വേണ്ടിയാണ് പെൺസുഹൃത്തിനെ വിവാഹം കഴിക്കുന്നതെന്ന രീതിയിൽ റീൽ വീഡിയോ ചെയ്തതെന്ന് പ്രാർത്ഥന വെളിപ്പെടുത്തി.
എന്ത് തോന്ന്യാസം കാണിച്ചാലും മലയാളികൾ ഏറ്റെടുക്കുമെന്നും വൈറലാകാൻ വേണ്ടിയാണ് ഇങ്ങനെയൊരു വീഡിയോ ചെയ്തതെന്നും നടി പറഞ്ഞു. തെലുങ്ക് താരങ്ങൾ ചെയ്തത് പോലൊരു റീൽ റിക്രീയേറ്റ് ചെയ്യാൻ നോക്കിയതാണ്. മലയാളികൾ അത് എങ്ങനെ എടുക്കും എന്ന് അറിയാൻ വേണ്ടിയിട്ടു ചെയ്തതാണ്. എന്നാൽ അവർ അത് ഏറ്റെടുത്ത് വൈറലാക്കിയെന്നും നല്ല കമന്റുകളും ലഭിച്ചെന്നും പ്രാർത്ഥന കൂട്ടിച്ചേർത്തു.