ധ്യാന്‍ ശ്രീനിവാസന്‍‍; പ്രേമരോഗിയും സ്ത്രീ വിഷയത്തില്‍ തല്‍പ്പരനും !

Webdunia
ബുധന്‍, 5 ഒക്‌ടോബര്‍ 2016 (16:10 IST)
നവാഗതനായ സജിത് ജഗദ് നന്ദന്‍ സംവിധാനം ചെയ്യുന്ന ഒരേ മുഖം എന്ന ചിത്രത്തില്‍ അല്പം വ്യത്യസ്തമായ ഗെറ്റപ്പിലും ലുക്കിലും ധ്യാന്‍ ശ്രീനിവാസന്‍ എത്തുന്നു. സഖറിയ പോത്തന്‍ എന്ന പേരില്‍ ചിറ്റൂര്‍ സെന്റ് തെരേസ കൊളേജിലെ വിദ്യാര്‍ത്ഥിയായാണ് ധ്യാന്‍ ഈ ചിത്രത്തില്‍ എത്തുന്നത്. 
 
സ്വന്തം കാര്യം കാണുന്നതിനായി ഏതറ്റം വരെയും പോകുന്ന ഒരു കഥാപാത്രമാണ് സഖറിയ പോത്തന്‍. സ്ത്രീ വിഷയങ്ങളില്‍ തല്‍പ്പരനും പ്രേമരോഗിയുമാണ് കക്ഷി. ഇയാളും സുഹൃത്തുക്കളും അറിയാതെ ഒരില അനങ്ങില്ല എന്ന അവസ്ഥയാണ് ആ കോളേജിലുള്ളത്.
 
സഖറിയയുടെ ഏറ്റവും അടുത്ത കൂട്ടുകാരനായ ദാസ് എന്ന കഥാപാത്രമായി അജു വര്‍ഗ്ഗീസാണ് എത്തുന്നത്. വളരെ വ്യത്യസ്തമായ ലുക്കിലാണ്  അജുവും എത്തുന്നത്. ഹാസ്യത്തിന് വളരെയേറെ പ്രധാന്യം നല്‍കുന്ന ഈ ചിത്രത്തില്‍ ത്രില്ലര്‍ സ്വഭാവമുള്ള പ്രണയവുമുണ്ട്. 
 
എണ്‍പതുകളിലെ കാമ്പസ് പശ്ചാത്തലമാണ് ഒരേ മുഖത്തിലുള്ളത്. ജുവല്‍ മേരി, ഗായത്രി സുരേഷ്, പ്രയാഗ മാര്‍ട്ടിന്‍ എന്നിവരാണ് നായികമാര്‍. രണ്‍ജി പണിക്കര്‍, ചെമ്പന്‍ വിനോദ്, അഭിരാമി, മണിയന്‍പിള്ള രാജു, അര്‍ജ്ജുന്‍ നന്ദകുമാര്‍, ദീപക് പറമ്പേല്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 
 
Next Article