Rashmika Mandana: ദിവസം 3 മണിക്കൂർ മാത്രം ഉറക്കം, രശ്‌മിക അഭിനയിച്ചത് പ്രതിഫലം വാങ്ങാതെ: ധീരജ്

നിഹാരിക കെ.എസ്

ഞായര്‍, 26 ഒക്‌ടോബര്‍ 2025 (11:20 IST)
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയാണ് ദി ഗേൾഫ്രണ്ട്. റിലീസിനായി തയ്യാറെടുക്കുകയാണ് സിനിമ. ചിത്രത്തിൽ രശ്‌മിക അഭിനയിക്കാനെത്തിയതിനെ കുറിച്ച് പറയുകയാണ് നിർമാതാവായ ധീരജ്. 
 
സിനിമയിൽ അഭിനയിക്കാനായി രശ്‌മിക ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ല എന്ന് ധീരജ് പറയുന്നു. റീലീസ് ചെയ്‌തത്തിന് ശേഷം തനിക്ക് പ്രതിഫലം നൽകിയാൽ മതി എന്ന നടിയുടെ പ്രതികരണത്തിൽ അവരുടെ സിനിമയോടുള്ള പ്രതിബദ്ധത മനസിലായെന്നും ധീരജ് പറഞ്ഞു.
 
'പ്രതിഫലം ചർച്ച ചെയ്യാൻ ഞങ്ങൾ രശ്മികളുടെ മാനേജരുമായി കൂടിക്കാഴ്ച നടത്താൻ ശ്രമിച്ചു. അദ്ദേഹത്തിൽ നിന്ന് മറുപടി ലഭിക്കാതെ വന്നപ്പോൾ, ഞങ്ങൾ നേരിട്ട് രശ്മികയുടെ അടുത്തേക്ക് പോയി. അവർ എന്നോട് പറഞ്ഞു, 'ആദ്യം ഈ സിനിമ ചെയ്യുക. സിനിമ റിലീസ് ചെയ്തതിനുശേഷം എന്റെ പ്രതിഫലം എനിക്ക് തരൂ. ഈ സിനിമ റിലീസ് ചെയ്തതിനുശേഷം മാത്രമേ ഞാൻ എന്റെ പ്രതിഫലം വാങ്ങൂ. എനിക്ക് മുൻകൂട്ടി ഒന്നും വേണ്ട 'യെന്ന്. രശ്മികളുടെ ഈ വാക്കുകൾ ഞങ്ങൾക്ക് വളരെയധികം ആത്മവിശ്വാസം നൽകി, കഥയെയും ടീമിനെയും അവർ എത്രമാത്രം വിശ്വസിച്ചിരുന്നുവെന്ന് കാണിച്ചുതന്നു.' ധീരജ് പറഞ്ഞു.
 
പുഷ്പ 2 പോലുള്ള വമ്പൻ സിനിമകൾക്കിടയിലുള്ള ഇടവേളയിലായിരുന്നു ഗേൾഫ്രണ്ട് സിനിമയുടെ ഷൂട്ട്. തങ്ങളുടെ സിനിമയുടെ ചിത്രീകരണം തീർക്കാനായി രശ്‌മിക രണ്ട് മൂന്ന് മാസത്തോളവും 3 മണിക്കൂർ മാത്രമാണ് ഉറങ്ങിയതെന്നും ധീരജ് പറഞ്ഞു.പുലർച്ചെ 2 മണിക്ക് പുഷ്പ 2 ന്റെ ഷൂട്ട് പൂർത്തിയാക്കി രാവിലെ 7 മണിക്ക് മേക്കപ്പ് ധരിച്ച് ദി ഗേൾഫ്രണ്ട് സെറ്റിൽ രശ്‌മിക ഏതുമായിരുന്നുവെന്നും ധീരജ് കൂട്ടിച്ചേർത്തു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍