മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് മാറിത്താമസിച്ച പ്രദേശത്തെ കുടുംബങ്ങൾക്ക് ഒപ്പം അപകടത്തിൽപ്പെട്ട ബിജു സന്ധ്യ ദമ്പതികളും ഉണ്ടായിരുന്നു. ഇരുവരും തറവാട്ട് വീട്ടിലേക്ക് മാറിയിരുന്നു. എന്നാൽ, രാത്രി രേഖകൾ എടുക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമായിട്ടാണ് ഇവർ തിരികെ വീട്ടിലെത്തിയത്. വീട്ടിലെത്തി ഇരുപത് മിനിറ്റിനകം അപകടം ഉണ്ടായി. ബിജുവും സന്ധ്യം വീടിന്റെ ഹാളിൽ നിൽക്കുമ്പോഴാണ് അപകടമുണ്ടായത്. മണ്ണിടിഞ്ഞുവീണ് വീടിന്റെ മേൽക്കൂര പൂർണമായും തകർന്നിട്ടുണ്ട്.