ഒക്ടോബർ 3 ന് വളരെ രഹസ്യമായിട്ടായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകൾ. ഇരു വീട്ടുകാരും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹ നിശ്ചയത്തിന്റെ ഒരു ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നുണ്ട്. എന്നാൽ ഇത് സംബന്ധിച്ച യാതൊരു പ്രതികരണങ്ങളും രശ്മിക മന്ദാനയുടെയോ വിജയ് ദേവരകൊണ്ടയുടെയോ ഭാഗത്തു നിന്നും വന്നിട്ടില്ല.
ഇരുവരും വർഷങ്ങളായി പ്രണയത്തിലാണ്. വീട്ടുകാർക്കും സമ്മതം ആയിരുന്നു. വിവാഹം 2026 ഫെബ്രുവരിയിൽ ഉണ്ടാവും എന്നാണ് വിവരം. ഇതിനോടകം രശ്മികയ്ക്കും വിജയ് ദേവരകൊണ്ടയ്ക്കും ആശംസകളുമായി ആരാധകർ സോഷ്യൽ മീഡിയയിൽ എത്തിക്കഴിഞ്ഞു. എന്തിനാണ് വിവാഹ നിശ്ചയവും അത് സംബന്ധിച്ച വിശേഷങ്ങളും ഇത്ര രഹസ്യമാക്കി വെയ്ക്കുന്നതെന്ന ചോദ്യം ആരാധകർ ഉന്നയിക്കുന്നുണ്ട്.
നേരത്തെ ഋഷഭ് ഷെട്ടിയ്ക്കൊപ്പം രശ്മിക മന്ദാനയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ പിന്നീട് ആ ബന്ധം മുടങ്ങിപ്പോയി. ആ ബ്രേക്കപ്പിന് ശേഷം പാൻ ഇന്ത്യൻ താരമായുള്ള രശ്മികയുടെ വളർച്ച അമ്പരപ്പിച്ചു, നാഷണൽ ക്രഷ് എന്ന വിളിപ്പേരും കിട്ടി. ഏതായാലും ഒരു വിവാഹം മുടങ്ങി പോയത് കൊണ്ടാകാം എത്രയും രഹസ്യനീക്കങ്ങളെന്നാണ് ആരാധകരുടെ കണ്ടെത്തൽ.