ഡബിൾ റോളിൽ തിളങ്ങി രവി തേജ, വില്ലനായി ജയറാം: ധമാക്കയുടെ ട്രെയ്‌ലർ പുറത്ത്

വെള്ളി, 16 ഡിസം‌ബര്‍ 2022 (13:30 IST)
രവി തേജ നായകനാകുന്ന തെലുങ്ക് ചിത്രം ധമാക്കയുടെ ട്രെയ്‌ലർ പുറത്ത്. ആക്ഷൻ കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ത്രിനാഥ റാവു നക്കിനയാണ്. രവി തേജ ഇരട്ടവേഷത്തിലെത്തുന്ന ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത് ജയറാമാണ്.
 
തൊഴില്‍ രഹിതനായ ഒരാളും  ഒരു കോര്‍പറേറ്റ് കമ്പനിയുടെ ഉടമയുമായാണ് രവി തേജ ചിത്രത്തിലെത്തുന്നത്. ശ്രീലീലയാണ് ചിത്രത്തിലെ നായിക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍