മോഹന്‍ലാല്‍, മുരളി, ജനാര്‍ദ്ദനന്‍, ജയപ്രദ എന്നിവരെ പ്രധാന വേഷങ്ങളില്‍ എത്തിച്ച് സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് ദേവദൂതന്‍.2000 ഡിസംബര്‍ 27നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. റിലീസായി 24 വര്‍ഷങ്ങള്‍ പിന്നിടുന്ന ചിത്രം ഫോര്‍ കെ മികവില്‍ തിയേറ്ററുകളിലേക്ക്. റിലീസ് പ്രഖ്യാപിച്ചിട്ടില്ല.
ചിത്രത്തിന്റെ ഡിജിറ്റല്‍ കളര്‍ കറക്ഷന്‍ ജോലി പൂര്‍ത്തിയായതായി നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്. ഉടന്‍തന്നെ റിലീസ് പ്രതീക്ഷിക്കാം.നിര്‍മാതാക്കളായ കോക്കേഴ്‌സ് മീഡിയാ എന്റര്‍ടെയിന്‍മെന്റ്‌സ് ദേവദൂതന്റെ പോസ്റ്റര്‍ പുറത്തിറക്കിയിട്ടുണ്ട്.
രഘുനാഥ് പലേരി സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത്.കോക്കേഴ്‌സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കര്‍ ആയിരുന്നു ചിത്രം നിര്‍മ്മിച്ചത്.
രണ്ടായിരത്തില്‍ പുറത്തിറങ്ങിയ സിനിമ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ ഇന്ന് ദേവദൂതന്‍ കാണാനും ആളുകള്‍ ഏറെയുണ്ട്.