അറേഞ്ച്ഡ് മാര്യേജ് ആയിരുന്നെന്ന് വിധുവും ദീപ്തിയും പറയുന്നുണ്ട്. കോമൺ ബന്ധുവിന്റെ കല്യാണത്തിന് വിവാഹ ആലോചനയുമായി വിധു ദീപ്തിയെ സമീപിച്ചു. വീട്ടിൽ വന്ന് സംസാരിക്കാൻ ദീപ്തി ആവശ്യപ്പെട്ടു. ഇരുവരും പഠിച്ചത് ഒരു കോളജിൽ ആണ്. എന്നാൽ, വിധു പ്രതീപ് പഠിച്ചിറങ്ങിയ ശേഷമായിരുന്നു ദീപ്തി കോളജിൽ ചേർന്നത്.
'വിധു ചേട്ടൻ പഠിക്കുന്ന സമയത്ത് ഞാൻ ആ കോളേജിൽ ഉണ്ടായിരുന്നെങ്കിൽ ഒരു കാരണവശാലും ഞാൻ ഈ കല്യാണത്തിന് യെസ് പറയില്ലായിരുന്നു. എന്റെ പല സീനിയേർസും പുള്ളിയുടെ എക്സ് ഗേൾഫ്രണ്ട്സായിരുന്നു. ഞാൻ എല്ലാവരുമായും ടച്ചിലുണ്ട്. അതിലൊരു ചേച്ചിയുണ്ട്. ചേച്ചിക്ക് ഇപ്പോഴും ആ ദേഷ്യമൊക്കെ ഉണ്ടെന്ന് തോന്നുന്നു. എന്റെയടുത്ത് പക്ഷെ വളരെ കൂളാണ്.