തിരിച്ചുവരവിന് ഒരുങ്ങി പ്രയാഗ മാര്‍ട്ടിന്‍,ഡാന്‍സ് പാര്‍ട്ടി ട്രെയിലര്‍ ട്രെന്‍ഡിങ്ങില്‍

കെ ആര്‍ അനൂപ്
ചൊവ്വ, 14 നവം‌ബര്‍ 2023 (11:18 IST)
നടി പ്രയാഗ മാര്‍ട്ടിന്‍ വലിയൊരു തിരിച്ചുവരവിന് ഒരുങ്ങുകയാണ്. സോഹന്‍സീനുലാല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഡാന്‍സ് പാര്‍ട്ടിയാണ് നടിയുടെ അടുത്ത ചിത്രം. നടി അവതരിപ്പിക്കുന്ന റോഷ്‌നി എന്ന കഥാപാത്രം കൊച്ചി മേയറുടെ മകളാണ്. സിനിമയിലെ ദമാ ദമാ എന്ന ഗാനം യൂട്യൂബില്‍ തരംഗമായി മാറിക്കഴിഞ്ഞു. 10 ലക്ഷത്തിലേറെ കാഴ്ചക്കാരെ സ്വന്തമാക്കാന്‍ പാട്ടിനായി. ട്രെയിലറിലെ നടിയുടെ ലുക്കും ഡാന്‍സും ആരാധകരെ ആകര്‍ഷിക്കുന്നു.
 
ട്രെയിലറിന് ആദ്യ 24 മണിക്കൂറിനുള്ളില്‍ തന്നെ 5 ലക്ഷത്തിലധികം കാഴ്ചക്കാരെ സ്വന്തമാക്കാനായി.കോമഡി എന്റര്‍ടെയ്‌നറില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, പ്രയാഗ മാര്‍ട്ടിന്‍, ജൂഡ് ആന്റണി, ശ്രദ്ധ ഗോകുല്‍, പ്രീതി രാജേന്ദ്രന്‍ തുടങ്ങിയ താരനിര അണിനിരക്കുന്നു. ഡിസംബറില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും.
ഓള്‍ഗ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍  റെജി പ്രോത്താസിസ്, നൈസി റെജി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article