കോടികള്‍ പോക്കറ്റില്‍! പ്രണവിന്റെ പ്രതിഫലം, ജയസൂര്യ വാങ്ങുന്ന അത്രയും തുക മോഹന്‍ലാലിന്റെ മകനും

കെ ആര്‍ അനൂപ്

വെള്ളി, 19 ഏപ്രില്‍ 2024 (09:13 IST)
നടന വിസ്മയം മോഹന്‍ലാലിന്റെ മകനാണ് പ്രണവ്. കുട്ടിക്കാലത്ത് തന്നെ അഭിനയത്തിന്റെ മോഹം ഉള്ളില്‍ കൊണ്ടുനടന്ന പ്രണവ് അച്ഛന്റെ സിനിമകളില്‍ മുഖം കാണിച്ചിരുന്നു. ലാല്‍ ജൂനിയര്‍ മേജര്‍ രവിയുടെ പുനര്‍ജയിലൂടെ മികച്ച മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. 
 
ജിത്തു ജോസഫ് സംവിധാനം ചെയ്ത് 2018 ല്‍ പുറത്തുവന്ന ആദി എന്ന സിനിമയില്‍ നായകനായാണ് പ്രണവ് മോഹന്‍ലാല്‍ അരങ്ങേറ്റം കുറിച്ചത്. അന്നുമുതല്‍ തന്നെ പ്രണവ് സിനിമയ്ക്കായി വാങ്ങുക പ്രതിഫലത്തെ കുറിച്ചുള്ള ചര്‍ച്ചകളും ആരംഭിച്ചു. സിനിമ ഒരു വരുമാനമാര്‍ഗമായി അന്ന് പ്രണവ് മോഹന്‍ലാല്‍ കണ്ടിരുന്നില്ലെന്നും അതുകൊണ്ടുതന്നെ പ്രതിഫലമായി ഒരു രൂപയാണത്രേ അന്ന് താരപുത്രന്‍ വാങ്ങിയത്. ആദി റിലീസായ സമയത്ത് പ്രചരിച്ച റിപ്പോര്‍ട്ടുകള്‍ അപ്രകാരമായിരുന്നു. ആദിക്ക് ശേഷം 'ഇരുപത്തിയൊന്നാം നൂറ്റാണ്ട്', മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം, 'ഹൃദയം' 'വര്‍ഷങ്ങള്‍ക്കുശേഷം' തുടങ്ങിയ സിനിമകളില്‍ നായകനായി നടന്‍ തിളങ്ങി.
 
ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസ് നല്‍കുന്ന വിവരം അനുസരിച്ച് പ്രണവ് മോഹന്‍ലാല്‍ ഒരു സിനിമയില്‍ അഭിനയിക്കാന്‍ മൂന്ന് കോടി രൂപ വരെ പ്രതിഫലം വാങ്ങുന്നുണ്ടത്രേ. മലയാളം സിനിമയിലെ മുതിര്‍ന്ന താരങ്ങളായ കുഞ്ചാക്കോ ബോബന്‍ ജയസൂര്യ എന്നിവര്‍ക്കൊപ്പം വരും പ്രണവിന്റെ പ്രതിഫലം. 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍