അമ്മയിൽ അസാധാരണ പ്രതിസന്ധി, ബൈലോ പ്രകാരം എക്സിക്യൂട്ടീവ് പിരിച്ചുവിട്ടേക്കും

അഭിറാം മനോഹർ
ചൊവ്വ, 27 ഓഗസ്റ്റ് 2024 (09:06 IST)
താരസംഘടനയായ അമ്മയില്‍ അസാധാരണമായ പ്രതിസന്ധി. നിലവിലെ സാഹചര്യത്തില്‍ തുടര്‍നീക്കങ്ങളില്‍ നേതൃത്വം നിയമോപദേശം തേടി. ബൈലോ പ്രകാരം നിലവിലെ എക്‌സിക്യൂട്ടീവ് പിരിച്ചുവിടാനും സംഘടനയില്‍ ആലോചനയുണ്ട്. വീണ്ടും തിരെഞ്ഞെടുപ്പ് വേണമെന്നും സംഘടനയില്‍ ആവശ്യമുണ്ട്. എക്‌സിക്യൂട്ടീവ് പുനഃക്രമീകരണം അസാധ്യമായതോടെയാണ് പുതിയ ആലോചനകള്‍.
 
നേതൃത്വത്തീലെ താരങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ തുടര്‍ച്ചയായി വന്നതോടെയാണ് അമ്മയില്‍ പ്രതിസന്ധി രൂക്ഷമായത്. ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ നടന്‍ സിദ്ദിഖിന് പകരം ചുമതലക്കാരനായ ബാബുരാജിനെതിരെയും ലൈംഗികാരോപണം ഉയര്‍ന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. അമ്മ എക്‌സിക്യൂട്ടീവ് യോഗവും പല കാരണങ്ങള്‍ കൊണ്ടും വൈകുകയാണ്.
 
പ്രസിഡന്റ് മോഹന്‍ലാലിന്റെ അസൗകര്യങ്ങള്‍ കാരണമാണ് സംഘടന യോഗം ചേരാത്തതെന്ന് പറയുമ്പോഴും യോഗം നടന്നാല്‍ അത് വലിയ തര്‍ക്കങ്ങള്‍ക്ക് ഇടയാക്കുമെന്നും നിലവിലെ സാഹചര്യങ്ങളെ പറ്റി കൃത്യമായ വിശദീകരണം നല്‍കേണ്ടതുണ്ട് എന്നതെല്ലാമാണ് അമ്മ എക്‌സിക്യൂട്ടീവ് യോഗം വൈകിപ്പിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article