ശ്വേത മേനോനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതി: ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 1 ഒക്‌ടോബര്‍ 2024 (20:57 IST)
നടി ശ്വേത മേനോനെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ ക്രൈം നന്ദകുമാറിനെ അറസ്റ്റുചെയ്തു. എറണാകുളം നോര്‍ത്ത് പൊലീസാണ് നന്ദകുമാറിനെ കസ്റ്റഡിയിലെടുത്തത്. യൂട്യൂബ് ചാനലിലൂടെ ശ്വേത മേനോനെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പരാതി. ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കസ്റ്റഡിയിലെടുത്തത്. 
 
ശ്വേതാ മേനോന്റെ പരാതിയിലാണ് പൊലീസ് നടപടി. സാമൂഹ്യ മാധ്യമത്തില്‍ നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ചില വിഡിയോകള്‍ നന്ദകുമാര്‍ പ്രസിദ്ധികരിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article