കൊറോണ : വിശപ്പടക്കാൻ കുഞ്ഞുങ്ങൾക്ക് ഏഴരക്കോടി രൂപ സംഭാവന നൽകി അഞ്ജലീന ജോളി

അഭിറാം മനോഹർ
വ്യാഴം, 26 മാര്‍ച്ച് 2020 (15:18 IST)
ലോകമെങ്ങും കൊവിഡ് വൈറസ് ബാധയേറ്റ് ലോകം പ്രയാസപ്പെടുമ്പോൾ വിശപ്പനുഭവിക്കുന്ന കുഞ്ഞുങ്ങൾക്ക് താങ്ങ് പ്രഖ്യാപിച്ച് അഞ്ജലീന ജോളി.സ്കൂളുകൾ അടച്ചതോടെ സമയത്തിന് ആഹാരം ലഭിക്കാതെ ദാരിദൃവും വിശപ്പും അനുഭവിക്കുന്ന കുഞ്ഞുങ്ങളെ സഹായിക്കാനായി ഏഴരക്കോടി രൂപയാണ് ആഞ്ജലീന ജോളി സംഭാവന നൽകിയത്.നോ കിഡ് ഹങ്ക്രി എന്ന സംയുക്ത സംഘടനയ്ക്കാണ് നടി തുക കൈമാറിയത്. 
 
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സ്‌കൂളുകള്‍ അടച്ചതിനു പിന്നാലെ സമയത്തിന് ആഹാരം പോലും ലഭിക്കാതെ നമുക്ക്‌ ചുറ്റും നിരവധി പാവം കുഞ്ഞുങ്ങള്‍ ജീവിക്കുന്നുണ്ട്.അമേരിക്കയിൽ തന്നെ ഇത്തരത്തിൽ 22 മില്യൺ പാവം കുഞ്ഞുങ്ങൾ ജീവിക്കുന്നുണ്ടെന്നാണ് കണക്കുകൾ.അങ്ങനെ വിശന്നു കഴിയുന്ന കുഞ്ഞുങ്ങള്‍ക്ക് താങ്ങാകാനാണ് ഈ സംഘടന.' ഒരു വിദേശമാധ്യമത്തോടു സംസാരിക്കവെ ആഞ്ജലീന പറഞ്ഞു.
 
നേരത്തെ കൊറോണവ്യാപനം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് വേണ്ടി ഹോളിവുഡ് താരങ്ങളായ റിഹാന, അര്‍ണോള്‍ഡ് ഷ്വാസനേഗര്‍, റയാന്‍ റെയ്‌നോള്‍ഡ്‌സ്‌ തുടങ്ങിയവരും സഹായവുമായി രംഗത്തെത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article