നടിയെ ആക്രമിച്ച കേസിലെ പ്രതിപട്ടികയിൽ നിന്നും തന്നെ ഒഴിവാക്കണമെന്നുള്ള നടൻ ദിലീപിന്റെ അപേക്ഷ വിചാരണ കോടതി തള്ളി. കേസിൽ തന്നെ തന്നെ പ്രതിചേർക്കാൻ പാകത്തിൽ തെളിവുകൾ ഒന്നുംതന്നെ ഇല്ലെന്നാണ് ദിലീപിൻറ്റെ വാദം. എന്നാൽ ദിലീപിനെ പ്രതി ചേർക്കാൻ പാകത്തിൽ തെളിവുകൾ ഉണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു.