കൊറോണ; മമ്മൂട്ടിയുടെ വൺ, മോഹൻലാലിന്റെ മരയ്ക്കാർ റിലീസ് മാറ്റി, വിജയ് ചിത്രം മാസ്റ്ററും വൈകും

ചിപ്പി പീലിപ്പോസ്
ചൊവ്വ, 10 മാര്‍ച്ച് 2020 (17:08 IST)
കേരളത്തിൽ സ്ഥിരീകരിച്ച കൊറോണ കേസുകൾ വർധിച്ചതോടെ ശക്തമായ ജാഗ്രതയാണ് സംസ്ഥാനത്തെങ്ങും. ആളുകൾ കൂടി നിൽക്കുന്ന സന്ദർഭങ്ങൾ ഒഴിവാക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ സിനിമാ തിയേറ്ററുകള്‍ അടച്ചിടാൻ ഒരുങ്ങുകയാണ്. 
 
മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ ഉള്‍പ്പടെയുള്ള ചിത്രങ്ങളുടെ റിലീസുകള്‍ മാറ്റിവെച്ചതായി നിര്‍മ്മാതാക്കളുടെ സംഘടന അറിയിച്ചു. കൊച്ചിയില്‍ ചേര്‍ന്ന സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.
 
ടോവിനോ തോമസ് നായകനാകുന്ന കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ആണ് ആദ്യം റിലീസ് മാറ്റിവെച്ചത്. ഇതിനെ പിന്നാലെയാണ് മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രം ‘മരക്കാര്‍ – അറബിക്കടലിന്റെ സിംഹം’, ഉണ്ണി.ആറിന്റെ തിരക്കഥയില്‍ കാവ്യ പ്രകാശ് ഒരുക്കുന്ന ‘വാങ്ക്’ തുടങ്ങിയവ ഉള്‍പ്പെടെയുള്ള സിനിമകളുടെ റിലീസ് നീട്ടിയതായി അറിയിപ്പ് വന്നത്.
 
വിഷു റിലീസ് ആയ മമ്മൂട്ടി ചിത്രം വണ്‍, വിജയ് ചിത്രം മാസ്റ്ററിന്റെ കേരള റിലീസ് എന്നിവയുടെ തിയതിയും നീളാന്‍ സാദ്ധ്യതയുണ്ട്. ബുധനാഴ്ച മുതല്‍ എല്ലാ തിയേറ്ററുകളും അടച്ചിടും. ഇപ്പോൾ ഷൂട്ടിംഗ് തുടരുന്ന ചിത്രങ്ങളുട്ര് ചിത്രീകരണം നിർത്തിവെയ്ക്കണോ തുടരണമോ എന്നത് അതാത് ചിത്രത്തിന്റെ സംവിധായകരും നിർമാതാക്കളും തീരുമാനിക്കട്ടെ എന്നാണ് തീരുമാനം. 

അനുബന്ധ വാര്‍ത്തകള്‍

Next Article