സിനിമ തിയറ്ററുകളും ബാറുകളും അടയ്ക്കും

ബുധന്‍, 19 ജനുവരി 2022 (09:03 IST)
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സിനിമ തിയറ്ററുകളും ബാറുകളും അടയ്ക്കാന്‍ ആലോചന. ബാറുകളില്‍ നിന്ന് പാര്‍സല്‍ സൗകര്യം മാത്രമാക്കും. ഇരുന്ന് മദ്യപിക്കാന്‍ നിയന്ത്രണം കൊണ്ടുവരും. 
 
തിയറ്ററുകളില്‍ ആളുകളെത്തിയാല്‍ രോഗവ്യാപനം തീവ്രമാകാന്‍ സാധ്യതയുള്ളതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്ച കോവിഡ് അവലോകനയോഗം ചേരും. ഈ യോഗത്തില്‍ തിയറ്ററുകള്‍ അടയ്ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും.
 
ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ പരമാവധി നിയന്ത്രണങ്ങള്‍ പ്രാവര്‍ത്തികമാക്കും. വൈറസ് വ്യാപനം കൈവിട്ടതിനാല്‍ അടച്ചിട്ട മുറികളിലേയും എസി ഹാളുകളിലേയും പരിപാടികള്‍ നിരോധിക്കണമെന്ന് വിദഗ്ധര്‍ വിലയിരുത്തി. അതിനാല്‍, തത്കാലത്തേക്കെങ്കിലും സംസ്ഥാനത്തെ തിയറ്ററുകള്‍ അടച്ചിടുക എന്നത് സര്‍ക്കാര്‍ പരിഗണനയിലാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍