ലോകത്തെയാകെ ഭീതിയിലാഴ്ത്തിയാണ് കൊറോണ വൈറസ് വിവിധരാജ്യങ്ങളിൽ പടർന്ന് പിടിക്കുന്നത്. ചൈനയിൽ മാത്രം 3,000 പേരുടെ മരണത്തിനിരയാക്കിയ മാഹാമാരി ഇറാനിലേക്കും ഇറ്റലിയിലേക്കും അമേരിക്കയിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി പേരുടെ ജീവൻ കവർന്ന കൊറോണവൈറസ് ബാധ ഇന്ത്യയിലേക്കും കടന്നതായാണ് കഴിഞ്ഞ ദിവസം വാർത്തവന്നത്. ഇന്ത്യയിൽ ഡൽഹിയിലും തെലങ്കാനയിലുമാണ് കൊറോണകേസുകൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
ഇന്ത്യയിൽ കൊറോണവൈറസ് സ്ഥിരീകരണം വന്നതിന് പിന്നാലെ കൊറോണ ഇന്ത്യയിൽ എത്തിയതിൽ സന്തോഷം അറിയിച്ചുകൊണ്ട് ടിക്ടോക് വീഡിയോയുമായി നടി ചാർമി കൗർ രംഗത്ത് വന്നിരുന്നു. ഏറെ സന്തോഷത്തോടെ പരിഹാസസ്വരത്തിലാണ് താരം കൊറോണ രണ്ട് സ്ഥലത്ത് കൂടി എത്തിയെന്ന് പറഞ്ഞുള്ള വീഡിയോ പങ്ക് വെച്ചത്. വീഡിയോ വിവാദമായതോടെ ക്ഷമാപണവുമായി രംഗത്ത് വന്നിരിക്കുകയാണ് ചാർമി.