വയസ് 34 ആയി, എന്തുകൊണ്ട് വിവാഹം വൈകുന്നു; അന്ന് ചാര്‍മി നല്‍കിയ മറുപടി ഇങ്ങനെ

Webdunia
വ്യാഴം, 19 ഓഗസ്റ്റ് 2021 (11:53 IST)
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ചാര്‍മി കൗര്‍. താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഇടയ്ക്കിടെ ചില ഗോസിപ്പുകള്‍ പ്രചരിക്കാറുണ്ട്. എന്നാല്‍, വിവാഹത്തെ കുറിച്ച് താന്‍ ആലോചിക്കുന്നേയില്ല എന്നാണ് താരത്തിന്റെ മറുപടി. 1987 ല്‍ ജനിച്ച ചാര്‍മിക്ക് ഇപ്പോള്‍ 34 വയസ്സുണ്ട്. 
 
തന്റെ കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്നും ഏറെ സന്തോഷവതിയാണെന്നുമാണ് താരം പറയുന്നത്. താന്‍ വിവാഹം പോലുള്ള അബദ്ധം ഒരിക്കലും ചെയ്യില്ലെന്നും അന്ന് ചാര്‍മി പറഞ്ഞിരുന്നു. നീ തോടു കവലൈ എന്ന തെലുങ്കു ചിത്രത്തിലൂടെ 2002ലാണ് ചാര്‍മി സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അതേ വര്‍ഷം തന്നെ കാട്ടുചെമ്പകം എന്ന മലയാള ചിത്രത്തിലും വേഷമിട്ടു. മലയാളത്തില്‍ മമ്മൂട്ടിയുടെയും ദിലീപിന്റെയും നായികയായി അഭിനയിച്ച ചാര്‍മിയുടെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടിയുടെ നായികയായി താപ്പാനയിലും ദിലീപിന്റെ നായികയായി ആഗതനിലുമാണ് ചാര്‍മി അഭിനയിച്ചത്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഇന്‍സ്റ്റഗ്രാമില്‍ ചാര്‍മി പുതിയ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article