വെള്ളയാമ്പല്‍ പൂവേ...പുതിയ ചിത്രങ്ങളുമായി മാളവിക മേനോന്‍

വ്യാഴം, 19 ഓഗസ്റ്റ് 2021 (11:22 IST)
ഓണ ചിത്രങ്ങള്‍ പങ്കുവച്ച് നടി മാളവിക മേനോന്‍. 'പൂക്കള്‍ക്ക് വിടരാന്‍ സമയം ആവശ്യമാണ്' എന്ന ക്യാപ്ഷനോടെയാണ് തൂവെള്ള ഡ്രസ് ധരിച്ചുള്ള പുതിയ ചിത്രങ്ങള്‍ മാളവിക പങ്കുവച്ചിരിക്കുന്നത്. പുതിയ ചിത്രങ്ങളില്‍ അതീവ സുന്ദരിയായാണ് മാളവികയെ കാണുന്നത്. 
 
2012 ല്‍ നിദ്രയിലൂടെയാണ് മാളവിക അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് തമിഴിലും മലയാളത്തിലുമായി ഒരുപിടി നല്ല സിനിമകളുടെ ഭാഗമായി. ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മാമാങ്കം തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍