അര്‍ബുദരോഗം ബാധിക്കുന്നത് ഒരു വ്യക്തിയെയല്ല, ഒരു കുടുംബത്തെത്തന്നെയാണ്:വി എ ശ്രീകുമാര്‍

കെ ആര്‍ അനൂപ്

വെള്ളി, 4 ഫെബ്രുവരി 2022 (10:11 IST)
ഇന്ന് ലോക കാന്‍സര്‍ ദിനം. അര്‍ബുദം എന്ന രോഗാവസ്ഥയുമായി ബന്ധപ്പെട്ട മുന്‍വിധികളെ കുറിച്ച് ആളുകളെ ബോധവാന്മാരാക്കുന്നതിനായാണ് ഈ ദിനം ഉപയോഗപ്പെടുത്തേണ്ടത്. അതിനായി ഫെബ്രുവരി 4ന് ലോക കാന്‍സര്‍ ദിനം ആചരിച്ചുവരുന്നു.അര്‍ബുദരോഗം ബാധിക്കുന്നത് ഒരു വ്യക്തിയെയല്ല, ഒരു കുടുംബത്തെത്തന്നെയാണെന്ന് സംവിധായകന്‍ വി. എ. ശ്രീകുമാര്‍ മേനോന്‍.നേരത്തേ തിരിച്ചറിഞ്ഞാല്‍ ചികിത്സിച്ച് ഭേദമാക്കാനാവുന്ന ഒരു രോഗമാണിന്ന് കാന്‍സര്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
'ഇന്ന് ലോക കാന്‍സര്‍ ദിനം.
കാന്‍സര്‍ എന്ന മഹാമാരിയോട് പൊരുതുന്ന ലക്ഷക്കണക്കായ മനുഷ്യരുടെ വേദനകളെ ഓര്‍ക്കുന്നു. അര്‍ബുദരോഗം ബാധിക്കുന്നത് ഒരു വ്യക്തിയെയല്ല, ഒരു കുടുംബത്തെത്തന്നെയാണ്. എന്നാല്‍ നേരത്തേ തിരിച്ചറിഞ്ഞാല്‍ ചികിത്സിച്ച് ഭേദമാക്കാനാവുന്ന ഒരു രോഗമാണിന്ന് കാന്‍സര്‍. ഈ രോഗത്തിനെതിരായ പ്രതിരോധവും ചികിത്സയും ജാതി-മത-വര്‍ഗ-വര്‍ണ-ദേശ ഭേദമന്യേ മുഴുവന്‍ മനുഷ്യര്‍ക്കും ലഭ്യമാകേണ്ടതുണ്ട്. ആ ആശയത്തെ മുന്‍ നിര്‍ത്തി #CloseTheCareGap എന്നതാണ് ഈ വര്‍ഷത്തെ കാന്‍സര്‍ ദിനത്തിന്റെ സന്ദേശം.'- വി എ ശ്രീകുമാര്‍ കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍