ഉണ്ണി മുകുന്ദന്റെ 'ബ്രൂസ് ലീ' ഉപേക്ഷിച്ചോ ?

കെ ആര്‍ അനൂപ്

ബുധന്‍, 8 മാര്‍ച്ച് 2023 (09:04 IST)
'ബ്രൂസ് ലീ' എന്ന ചിത്രം പ്രഖ്യാപനം കൊണ്ടുതന്നെ ശ്രദ്ധ നേടിയിരുന്നു. മല്ലു സിംഗിന് ശേഷം ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമായതിനാല്‍ ആരാധകരും വലിയ പ്രതീക്ഷയിലായിരുന്നു.
 
ബിഗ് ബജറ്റില്‍ നിര്‍മിക്കാന്‍ പദ്ധതി ഇട്ടിരിക്കുന്ന സിനിമ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍. ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനിമ ഉപേക്ഷിക്കാനുള്ള കാരണം എന്താണെന്ന് അറിവില്ല.
 
രാം ലക്ഷ്മണന്മാരാണ് ചിത്രത്തിന്റെ സംഘട്ടനം രംഗങ്ങള്‍ ഒരുക്കുന്നത്.
തനിക്ക് ആക്ഷന്‍ സിനിമകള്‍ ഇഷ്ടമാണെന്നും അത്തരം ചിത്രങ്ങള്‍ ചെയ്യാന്‍ കാത്തിരിക്കുകയാണെന്നും ഉണ്ണി ഊ മുകുന്ദന്‍ നേരത്തെ പറഞ്ഞിരുന്നു.25 കോടിയോളം മുതല്‍മുടക്കിലൊരുങ്ങുന്ന സിനിമയാണെന്നാണ് ആദ്യം ലഭിച്ച വിവരം.ഉണ്ണി മുകുന്ദന്റെ നിര്‍മ്മാണ കമ്പനിയായ ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ആദ്യ സിനിമയാണ് ചിത്രം പ്രഖ്യാപിച്ചത്. പക്ഷേ ആദ്യം റിലീസ് ആയത് മേപ്പടിയാന്‍ ആണ്. ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയാണ് ഉണ്ണി മുകുന്ദന്‍ രണ്ടാമതായി നിര്‍മ്മിച്ചത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍