'മിസ്റ്റര്‍ ബിജു മേനോന്‍ കുട്ടി'..., രസകരമായ പിറന്നാള്‍ ആശംസയുമായി കുഞ്ചാക്കോ ബോബന്‍

കെ ആര്‍ അനൂപ്

വ്യാഴം, 9 സെപ്‌റ്റംബര്‍ 2021 (11:11 IST)
അടുത്ത സുഹൃത്തുക്കളാണ് ബിജുമേനോനും കുഞ്ചാക്കോബോബനും. ഇരുവരുടെയും കൂട്ടുകെട്ടില്‍ നിരവധി ഹിറ്റ് ചിത്രങ്ങളും പിറന്നു. മിസ്റ്റര്‍ ബിജു മേനോന്‍ കുട്ടി എന്ന് വിളിച്ചു കൊണ്ടാണ് തന്റെ കൂട്ടുകാരന്‍ കൂടിയായ നടന് ചാക്കോച്ചന്‍ ആശംസകള്‍ നേര്‍ന്നത്.
 
'മിസ്റ്റര്‍ ബിജു മേനോന്‍ കുട്ടി. ജന്മദിനാശംസകള്‍ പാര്‍ട്ണര്‍. നിരവധി വര്‍ഷത്തെ സൗഹൃദം, സഹവര്‍ത്തിത്വം, വിനോദം, സിനിമകള്‍ എന്നിവയും അതിലേറെയും'- ബിജു മേനോന്‍ കുറിച്ചു.
 
ബിജു മേനോന് ആശംസാ പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്. ലാല്‍, അജു വര്‍ഗീസ്, സുരേഷ് കൃഷ്ണ, സൈജു കുറിപ്പ് തുടങ്ങിയ താരങ്ങള്‍ ആശംസകള്‍ നേര്‍ന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍