ഒന്നിച്ചുള്ള യാത്രയിൽ മൂന്നാമതൊരാൾ കൂടി, സന്തോഷവാർത്ത പുറത്തുവിട്ട് ബിപാഷ ബസു

Webdunia
ബുധന്‍, 17 ഓഗസ്റ്റ് 2022 (14:04 IST)
തങ്ങളുടെ ഒന്നിച്ചുള്ള ജീവിതത്തിൽ മൂന്നാമതൊരാൾ കൂടി എത്തുന്നതിൻ്റെ സന്തോഷവാർത്ത പുറത്തുവിട്ട് നടി ബിപാഷ ബസുവും ഭർത്താവ് കരൺ സിംഗ് ഗ്രോവറും. ഗർഭകാല ഫോട്ടോഷൂട്ടിലെ രണ്ട് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് താരങ്ങൾ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by bipashabasusinghgrover (@bipashabasu)

ഒറ്റയ്ക്ക് തുടങ്ങിയ യാത്രയുടെ ഒരുഘട്ടത്തിൽ തങ്ങൾ പരസ്പരം കണ്ടുമുട്ടി. രണ്ടുപേരായി പിന്നീട് ഒന്നിച്ച യാത്രയിൽ മൂന്നാമതൊരാൾ കൂടി ചേരുകയാണ്. ബിപാഷ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 2015ൽ പുറത്തിറങ്ങിയ എലോൺ എന്ന സിനിമയുടെ സെറ്റിൽ വെച്ച് പരിചയപ്പെട്ട കരണുമായി 2016ലാണ് ബിപാഷ വിവാഹിതയായത്.

അനുബന്ധ വാര്‍ത്തകള്‍

Next Article