രണ്ട് ദിവസത്തിൽ 1927 കോടി, യുഎസ് ബോക്സോഫീസിൽ ബാർബി-ഓപ്പൺഹെയ്മർ താണ്ഡവം

Webdunia
തിങ്കള്‍, 24 ജൂലൈ 2023 (14:29 IST)
ഒരിടവേളയ്ക്ക് ശേഷം ബോക്‌സോഫീസില്‍ വിസ്മയം സൃഷ്ടിച്ച് ഹോളിവുഡ് ചിത്രങ്ങളായ ബാര്‍ബിയും ഓപ്പണ്‍ഹെയ്മറും. ഒരേ ദിവസം തിയേറ്ററുകളിലെത്തിയ വ്യത്യസ്ത ജോണറിലുള്ള 2 ചിത്രങ്ങളും ലോകമെമ്പാടുമായി റിലീസ് ചെയ്തതോടെ സിനിമാപ്രേമികള്‍ കൂട്ടമായി തിയേറ്ററില്‍ എത്തിയിരിക്കുകയാണ്. ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത എപിക് ബയോഗ്രഫിക്കല്‍ ത്രില്ലര്‍ ചിത്രമായ ഓപ്പണ്‍ഹെയ്മറും ഗ്രെറ്റ ഗെര്‍വിഗ് ചിത്രമായ ഫാന്റസി കോമഡി ചിത്രവുമായ ബാര്‍ബിയുമാണ് സിനിമാപ്രേമികളെ വീണ്ടും തിയേറ്ററുകളിലെത്തിച്ചത്.
 
ഇന്ത്യന്‍ കളക്ഷനില്‍ ബാര്‍ബിയേക്കാള്‍ ഓപ്പണ്‍ഹെയ്മര്‍ വളരെ മുന്നിലാണെങ്കിലും യുഎസ് അടക്കമുള്ള മാര്‍ക്കറ്റുകളില്‍ സ്ഥിതി ഇതല്ല. സിനിമ റിലീസ് ചെയ്ത് ആദ്യ 2 ദിവസത്തെ കണക്കുകള്‍ പ്രകാരം 1270.8 കോടി രൂപയാണ് ബാര്‍ബി യുഎസ് ബോക്‌സോഫീസില്‍ നിന്നും നേടിയത്. 2 ദിവസങ്ങളില്‍ നിന്നും 656 കോടി രൂപയാണ് ഓപ്പണ്‍ഹെയ്മര്‍ യുഎസ് ബോക്‌സോഫീസില്‍ നേടിയത്. യുഎസ് ബോക്‌സോഫീസിലെ എക്കാലത്തെയും വലിയ വാരാന്ത്യ കളക്ഷനുകളില്‍ ഒന്നാണിത്. അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം, അവഞ്ചേഴ്‌സ് ഇനിഫിനിറ്റി വാര്‍,സ്റ്റാര്‍ വാര്‍സ് ദി ഫോഴ്‌സ് ഓഫ് അവേക്കന്‍സ് എന്നീ ചിത്രങ്ങളാണ് യുഎസ് ബോക്‌സോഫീസില്‍ എക്കാലത്തെയും വലിയ വാരാന്ത്യ കളക്ഷന്‍ ലിസ്റ്റില്‍ ആദ്യ 3 സ്ഥാനങ്ങളിലുള്ളത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article