Bala Health Condition: ബാലയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Webdunia
വ്യാഴം, 9 മാര്‍ച്ച് 2023 (10:12 IST)
Actor Bala: കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ബാലയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. താരം ഇപ്പോഴും ഐസിയുവില്‍ തന്നെയാണ്. ഏതാനും ദിവസത്തിനകം താരത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുമെന്നാണ് റിപ്പോര്‍ട്ട്. 
 
കരള്‍ സംബന്ധമായ രോഗത്തിനൊപ്പം ഹൃദയസംബന്ധമായ ചില ആരോഗ്യപ്രശ്നങ്ങള്‍ കൂടി ബാലയ്ക്കുണ്ട്. കരള്‍രോഗ ചികിത്സയുടെ ഭാഗമായി ഒരാഴ്ച മുന്‍പും ബാല ഹോസ്പിറ്റലില്‍ ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബാലയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 
 
ഭാര്യ എലിസബത്തും മറ്റ് കുടുംബാംഗങ്ങളും ഇപ്പോള്‍ ആശുപത്രിയിലുണ്ട്. സിനിമാ രംഗത്തുനിന്നുള്ള ബാലയുടെ സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തി താരത്തെ സന്ദര്‍ശിച്ചിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article