ഷാജി കൈലാസിന്റെ മകന്‍ സംവിധായകനാകുന്നു, നായകനായി ആസിഫ് അലി ?

കെ ആര്‍ അനൂപ്

വെള്ളി, 25 നവം‌ബര്‍ 2022 (13:06 IST)
ആസിഫ് അലിയുടെ പുതിയ സിനിമയെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. സംവിധായകന്‍ ഷാജി കൈലാസിന്റെ മകന്‍ ജഗന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടന്‍ നായകനാകും.
 
'2.0', 'പൊന്നിയിന്‍ സെല്‍വന്‍', 'ഇന്ത്യന്‍ 2', 'സര്‍ക്കാര്‍' എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയും സംഭാഷണവും എഴുതിയ തമിഴ് - മലയാളം എഴുത്തുകാരന്‍ ബി ജയമോഹന്‍ പുതിയ സിനിമയ്ക്ക് തിരക്കഥ ഒരുക്കുമെന്നാണ് പറയപ്പെടുന്നത്.
ജഗന്‍ ഷാജി കൈലാസ് നടി അഹാന കൃഷ്ണയ്ക്കൊപ്പം ഒരു മ്യൂസിക് വീഡിയോ ചെയ്തിട്ടുണ്ട്. 'കാപ്പ', 'എലോണ്‍', 'കടുവ', 'കാവല്‍' എന്നീ സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായും ജഗന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍