പൂരി ഭാജി, ദാല്‍ റൈസ്, ചിക്കന്‍ ബിരിയാണി; ആര്യന്‍ ഖാന് കസ്റ്റഡിയില്‍ സുഭിക്ഷ ഭക്ഷണം

Webdunia
ചൊവ്വ, 5 ഒക്‌ടോബര്‍ 2021 (15:12 IST)
ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് സുഭിക്ഷ ഭക്ഷണം. എന്‍സിബി കസ്റ്റഡിയില്‍ ഇഷ്ടമുള്ള ഭക്ഷണ സാധനങ്ങളെല്ലാം ആര്യന്‍ ഖാന് ലഭിച്ചു. ആര്യന്‍ ഖാനൊപ്പം കസ്റ്റഡിയിലുള്ള മറ്റ് പ്രതികള്‍ക്കും അവരുടെ താല്‍പര്യത്തിനനുസരിച്ചുള്ള ഭക്ഷണ സാധനങ്ങള്‍ വാങ്ങിച്ചുകൊടുത്തെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 
എന്‍സിബി ഓഫീസിനടുത്തെ ബല്ലാര്‍ഡ് എസ്റ്റേറ്റിലെ റോഡിലെ ഹോട്ടലുകളില്‍ നിന്നാണ് ആര്യന്‍ ഖാന് ഭക്ഷണമെത്തിച്ചത്. പറാത്ത, ദാല്‍ റൈസ്, പൂരി ഭാജി, ബിരിയാണി എന്നിവയാണ് മൂന്ന് നേരങ്ങളിലായി ആര്യന്‍ ഖാന്‍ കഴിച്ചത്. എന്‍സിബി കസ്റ്റഡിയില്‍ ആര്യന്‍ ഖാന്‍ മാനസികമായി പിരിമുറുക്കം അനുഭവിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നതിനിടെ ആര്യന്‍ പലപ്പോഴും കരഞ്ഞു. ഇന്നലെ രണ്ട് മിനിറ്റ് നേരം പിതാവ് ഷാരൂഖ് ഖാനുമായി ആര്യന്‍ ഫോണില്‍ സംസാരിക്കുകയും ചെയ്തു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article