എം ജി ആറായി അരവിന്ദ് സ്വാമി, പുതിയ ലുക്ക് പുറത്ത്

കെ ആർ അനൂപ്
വ്യാഴം, 24 ഡിസം‌ബര്‍ 2020 (11:18 IST)
തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജെ ജയലളിതയുടെ ബയോപിക് 'തലൈവി' ഒരുങ്ങുകയാണ്. അടുത്തിടെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രത്തിൽ കങ്കണയാണ് ജയലളിതയുടെ വേഷത്തിൽ എത്തുന്നത്. എംജിആറായി അരവിന്ദ് സ്വാമിയും വേഷമിടുന്നു. ഇപ്പോളിതാ എംജിആറിൻറെ ചരമവാർഷികത്തിൽ ചിത്രത്തിലെ തൻറെ എംജിആർ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അരവിന്ദ് സ്വാമി.
 
നേരത്തെ ജയലളിതയുടെ ചരമവാർഷികദിനത്തിലും സിനിമയിൽ നിന്നുള്ള ചിത്രങ്ങൾ അണിയറ പ്രവർത്തകർ പങ്കുവെച്ചിരുന്നു. എ എൽ വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ബാഹുബലിക്കും മണികർണികയ്ക്കു വേണ്ടി തിരക്കഥയെഴുതിയ കെആർ വിജയേന്ദ്ര പ്രസാദ് ആണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്. 
 
വിബ്രി മീഡിയയുടെ ബാനറിൽ വിഷ്ണു വരദനാണ് നിർമാണം. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. നീരവ് ഷാ ഛായാഗ്രഹണവും ആന്റണി എഡിറ്റിംഗും നിർവഹിക്കുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article