'അപ്പന്‍' ഒ.ടി.ടി റിലീസിന്, പ്രദര്‍ശന തീയതി

കെ ആര്‍ അനൂപ്

ബുധന്‍, 19 ഒക്‌ടോബര്‍ 2022 (14:58 IST)
സണ്ണി വെയ്ന്‍-അലന്‍സിയര്‍ ടീമിന്റെ പുതിയ ചിത്രമാണ് 'അപ്പന്‍'. അനന്യ, ഗ്രേസ് ആന്റണി, പോളി വത്സന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു.
 
'അതിവൈകാരികമായ മുഹൂര്‍ത്തങ്ങളെ നര്‍മ്മത്തില്‍ പൊതിഞ്ഞ് 'അപ്പന്‍' സണ്ണി വെയ്ന്‍, ഗ്രേസ് ആന്റണി, അനന്യ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ഒക്ടോബര്‍ 28 മുതല്‍ സോണി ലിവില്‍'-മജു കുറിച്ചു.
 
രാധിക രാധാകൃഷ്ണന്‍, അനില്‍ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്‌റഫ്, ദ്രുപദ് കൃഷ്ണ തുടങ്ങിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു. ആര്‍.ജയകുമാറും മജുവും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഒരു കുടുംബ കഥയാണ് സിനിമ പറയുന്നത്.
 
ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍