നിങ്ങളൊക്കെ സിനിമ പഠിച്ചെന്നാണോ വിചാരം, അന്ന് ലിജോ ചേട്ടൻ ശരിക്കും കലിപ്പിലായി. അവസാനം ഗിരീഷേട്ടൻ ഇടപെട്ടു: അങ്കമാലി ഡയറീസിലെ അനുഭവം പറഞ്ഞ് പെപ്പെ

അഭിറാം മനോഹർ

ചൊവ്വ, 11 ഫെബ്രുവരി 2025 (15:09 IST)
Angamaly Dairy
മലയാളത്തില്‍ പുതുമുഖങ്ങളുമായെത്തി വലിയ വിജയം സൃഷ്ടിച്ച സിനിമയായിരുന്നു 2017ല്‍ പുറത്തിറങ്ങിയ അങ്കമാലി ഡയറീസ് എന്ന ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിനിമയില്‍ ആന്റണി വര്‍ഗീസ്, രേഷ്മ രാജന്‍, കിച്ചു ടെല്ലസ്, ഉല്ലാസ് ജോസ് ചെമ്പന്‍, വിനീത് വിശ്വം. ടിറ്റോ വില്‍സണ്‍, ശരത് കുമാര്‍ എന്നിങ്ങനെ അധികം താരങ്ങളും പുതുമുഖങ്ങളായിരുന്നു.
 
അങ്കമാലി ഡയറീസിനിടെ ലിജോ ജോസ് പെല്ലിശ്ശേരിയുമൊത്തുള്ള ഷൂട്ടിങ്ങ് അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സിനിമയിലെ നായകനായ ആന്റണി വര്‍ഗീസ്. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആന്റണി വര്‍ഗീസ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. അങ്കമാലി ഡയറീസില്‍ ജര്‍മനി ഇവിടെ അങ്കമാലി പോലാണോ എന്ന് ചോദിച്ച് തുടങ്ങുന്ന സീന്‍ ഉണ്ടായിരുന്നു. സീനിന്റെ തുടക്കം മുതലെ ഞങ്ങള്‍ക്ക് ഡയലോഗ് തെറ്റിതുടങ്ങുമായിരുന്നു. അവസാനം ലിജോ ചേട്ടന് ശരിക്കും ഭ്രാന്തായി.
 
നിങ്ങളൊക്കെ സിനിമ പഠിച്ചു എന്നാണോ നിങ്ങളുടെ വിചാരം എന്ന് പറഞ്ഞുകൊണ്ട് ദേഷ്യപ്പെട്ടു. അപ്പോഴാണ് ഇതല്ല സംഭവമെന്ന് എനിക്ക് മനസിലാകുന്നത്. ഞാന്‍ ഉദ്ദേശിച്ച രീതിയേയല്ല സിനിമയില്‍ എന്നും മനസിലായി. അന്ന് ലിജോ ചേട്ടന്‍ ശരിക്കും കലിപ്പിലായി. അവസാനം ഗിരീഷേട്ടന്‍ ചെന്ന അദ്ദേഹത്തോട് സംസാരിക്കുകയായിരുന്നു. ദേഷ്യപ്പെട്ട് പിള്ളേരുടെ കോണ്‍ഫിഡന്‍സ് കളയരുതെന്ന് ഗിരീഷേട്ടന്‍ പറഞ്ഞു. അതോടെ ലിജോ ചേട്ടന്‍ അടുത്തേക്ക് വന്നു. കമോണ്‍ നമ്മള്‍ ഇത്ര ദിവസം അടിപൊളിയായി ചെയ്തതല്ലെ. ഇതും നമ്മുക്ക് ചെയ്യാടാ എന്ന് പറഞ്ഞു. അതോടെ എല്ലാവരും ഓണായി. അത്ര നേരവും മിലിട്ടറി ഓഫീസര്‍ തോക്കും വെച്ച് മുന്നില്‍ നില്‍ക്കുന്ന മാനസികാവസ്ഥയില്‍ ആയിരുന്നു. ആന്റണി വര്‍ഗീസ് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍