ആക്ഷൻ വിട്ടൊരു കളിയുമില്ല, പെപ്പെയ്ക്ക് നായികയായി കീർത്തി, അണിയറയിൽ വമ്പൻ പടമൊരുങ്ങുന്നു

അഭിറാം മനോഹർ

വ്യാഴം, 30 ഒക്‌ടോബര്‍ 2025 (12:47 IST)
ആന്റണി വര്‍ഗീസ് പെപ്പെയും കീര്‍ത്തി സുരേഷും ആദ്യമായി ഒന്നിക്കുന്ന സിനിമ അണിയറയില്‍ ഒരുങ്ങുന്നു. ഋഷി ശിവകുമര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രൊജക്റ്റ് സൈനിങ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ആക്ഷന്‍ മീറ്റ്‌സ് ബ്യൂട്ടി എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
 
 ആക്ഷന് പ്രാധാന്യം നല്‍കികൊണ്ടുള്ള സിനിമ ഫസ്റ്റ് പേജ് പ്രൊഡക്ഷന്‍സ്, എവിഎ പ്രൊഡക്ഷന്‍സ്, മാര്‍ഗ എന്റര്‍ടൈനേഴ്‌സ് എന്നിവയുടെ ബാനറില്‍ മോനു പഴേടത്ത്, എ വി അനൂപ്, നോവല്‍ വിന്ധ്യന്‍, സിമ്മി രാജീവന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം കീര്‍ത്തി സുരേഷ് മലയാളത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍