'ആന്റണി' എന്ന പേര് 'പെപെ' ആയി മാറി 6 വര്‍ഷം, നടന്റെ പുതിയ സിനിമകള്‍

കെ ആര്‍ അനൂപ്

വെള്ളി, 3 മാര്‍ച്ച് 2023 (11:08 IST)
ആന്റണി വര്‍ഗീസ് സിനിമയിലെത്തി 6 വര്‍ഷം പൂര്‍ത്തിയാവുന്നു. അങ്കമാലി മുതല്‍ അജഗജന്തരം വരെയുള്ള സിനിമ ജീവിതം. നന്ദി പറഞ്ഞ് നടന്‍.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ താരം സിനിമയില്‍ എത്തിയത്. അന്നുമുതല്‍ നടനെ പെപ്പെ എന്ന് വിളിക്കാനാണ് ആരാധകര്‍ക്ക് ഇഷ്ടം.
 
'6 വര്‍ഷം.... ആന്റണി എന്ന പേരില്‍ നിന്ന് പെപെ എന്ന വിളിയിലേക്ക് മാറിയിട്ട് ഇന്നേക്ക് 6 വര്‍ഷം... നന്ദി ഒരുപാട് നന്ദി..'-ആന്റണി വര്‍ഗീസ് കുറിച്ചു.
 
മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ഡിനോ ഡെന്നിസ്. ചിത്രത്തില്‍ ആന്റണി വര്‍ഗീസും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.മിന്നല്‍ മുരളിക്ക് ശേഷം വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മിക്കുന്ന പുതിയ ചിത്രമാണ് ആര്‍.ഡി.എക്‌സ്.ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
ആന്റണി വര്‍ഗീസിന്റെ പൂവന്‍ തിയേറ്ററുകളില്‍ വലിയ ചലനം ഉണ്ടാക്കിയി
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍