'മെഗാസ്റ്റാറിന്റെ മാസ്സ് പെര്‍ഫോമന്‍സ്', മമ്മൂട്ടിയേയും ദി പ്രീസ്റ്റ് ടീമിനേയും പ്രശംസിച്ച് അന്‍സിബ ഹസ്സന്‍

കെ ആര്‍ അനൂപ്
ചൊവ്വ, 16 മാര്‍ച്ച് 2021 (09:02 IST)
മമ്മൂട്ടിയേയും ദി പ്രീസ്റ്റ് ടീമിനേയും പ്രശംസിച്ച് നടി അന്‍സിബ. ലോക്ക് ഡൗണിന് ശേഷം താന്‍ ആദ്യമായി തീയേറ്ററില്‍ പോയി കണ്ട സിനിമ ഇതാണെന്നും ഈ ചിത്രം കാണുവാനായി ഞാന്‍ ആഗ്രഹിച്ചിരുന്നുവെന്നും നടി പറഞ്ഞു. മെഗാസ്റ്റാറിന്റെ മാസ്സ് പെര്‍ഫോമന്‍സ് എന്നാണ് ആണ് മമ്മൂട്ടിയുടെ പ്രകടനത്തെ അന്‍സിബ വിശേഷിപ്പിച്ചത്.'ലോക്ക് ഡൗണിനുശേഷം എന്റെ ആദ്യത്തെ തിയേറ്റര്‍ അനുഭവമാണ് ദി പ്രിസ്റ്റ്. മമ്മൂക്കയുടെ സിനിമ തിയേറ്ററില്‍ കാണുന്നതിന്റെ ആവേശത്തിലായിരുന്നു.
സിനിമ ശരിക്കും ആസ്വദിച്ചു, ഞങ്ങളുടെ മെഗാസ്റ്റാറിന്റെ മാസ്സ് പെര്‍ഫോമന്‍സ്, ഞങ്ങളുടെ ലേഡി സൂപ്പര്‍സ്റ്റാറിന്റെ ഹൃദയസ്പര്‍ശിയായ കഥാപാത്രം. സാനിയ ഇയ്യപ്പന്‍, നിഖില വിമല്‍,ബേബി മോണിക എന്നിവരുടെ മികച്ച പ്രകടനം. രമേശ് പിഷാരടിയുടെ സൂക്ഷ്മമായ അഭിനയം. സംവിധായകന്‍ ജോഫിന്‍ ടി ചാക്കോ തീര്‍ച്ചയായും ഒരു മികച്ച ചലച്ചിത്രകാരനാണ്.' -അന്‍സിബ കുറിച്ചു.
 
ദി പ്രീസ്റ്റ് വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. എങ്ങു നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചലച്ചിത്രമേഖലയിലുള്ള പ്രമുഖര്‍ സിനിമയെ പ്രശംസിച്ചു കൊണ്ട് നേരത്തെ രംഗത്തെത്തിയിരുന്നു. ആരാധകരോട് നന്ദി അറിയിച്ച് മഞ്ജു വാര്യരും എത്തിയിരുന്നു. വീണ്ടും തിയേറ്ററുകള്‍ സജീവമായതിന്റെ സന്തോഷത്തിലാണ് സിനിമ ഇന്‍ഡസ്ട്രിയില്‍ ഉള്ളവര്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article