തിരക്കഥയുമായി മമ്മൂട്ടിയുടെ വീട്ടില്‍ നാലഞ്ചുതവണ പോയി, അദ്ദേഹം സമ്മതിച്ചില്ല: സംവിധായകന്‍ സിദ്ദിക്ക് തുറന്നുപറയുന്നു

ജോണ്‍സി ഫെലിക്‍സ്

തിങ്കള്‍, 15 മാര്‍ച്ച് 2021 (19:10 IST)
മമ്മൂട്ടിയുടെ മികച്ച വിജയചിത്രങ്ങളുടെ സംവിധായകനാണ് സിദ്ദിക്ക്. ഹിറ്റ്‌ലര്‍, ക്രോണിക് ബാച്ച്‌ലര്‍, ഭാസ്‌കര്‍ ദി റാസ്‌കല്‍ തുടങ്ങിയ തകര്‍പ്പന്‍ ഹിറ്റുകള്‍ മമ്മൂട്ടി - സിദ്ദിക്ക് ടീം നല്‍കിയിട്ടുണ്ട്.
 
ഇതില്‍ ഹിറ്റ്‌ലറുടെ തിരക്കഥയുമായി മമ്മൂട്ടിയുടെ വീട്ടില്‍ നാലഞ്ചുതവണ താനും ലാലും ചെന്നെങ്കിലും വായിച്ചുകേള്‍ക്കാന്‍ അദ്ദേഹം തയ്യാറായില്ലെന്ന് സിദ്ദിക്ക് പറയുന്നു. ഷൂട്ടിംഗിന്‍റെ തലേദിവസം പോലും തിരക്കഥ വായിച്ചുനോക്കാന്‍ മമ്മൂട്ടി തയ്യാറായില്ല - സിദ്ദിക്ക് പറയുന്നു. വനിതയ്‌ക്ക് അനുവദിച്ച അഭിമുഖത്തിലാണ് സിദ്ദിക്ക് ഇക്കാര്യം വ്യക്‍തമാക്കുന്നത്.
 
"തിരക്കഥയുമായി മദ്രാസിലെ വീട്ടില്‍ ചെന്നപ്പോഴെല്ലാം മമ്മൂക്ക കഥ മാത്രം പറയാന്‍ സമ്മതിച്ചില്ല. രാവിലെ ചെന്നാല്‍ ഭക്ഷണമൊക്കെ തന്നെ വൈകുന്നേരം വരെ മറ്റ് പലതും സംസാരിച്ചിരിക്കും. ഇപ്പോള്‍ പറയേണ്ട, പിന്നെ കേള്‍ക്കാം എന്നായിരുന്നു എപ്പോഴത്തെയും മറുപടി. ഒടുവില്‍ ഷൂട്ടിംഗിന്‍റെ തലേദിവസവും തിരക്കഥയുമായി ഞങ്ങള്‍ പോയി. അന്നും കഥ കേള്‍ക്കാന്‍ മമ്മൂക്ക മടിച്ചെങ്കിലും ഞങ്ങള്‍ വിട്ടുപോന്നില്ല. രാത്രി ഇരുന്ന് തിരക്കഥ മുഴുവന്‍ വായിച്ചുകേള്‍പ്പിച്ചിട്ടാണ് മടങ്ങിയത്” - സിദ്ദിക്ക് പറയുന്നു. 
 
ഉള്ളടക്കത്തിന് കടപ്പാട്: വനിത

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍