എന്ത് ടെലഗ്രാം വന്നിട്ടും കാര്യമില്ല, ഭീഷ്‌മ തന്നെ ഉദാഹരണം: അനൂപ് മേനോൻ

Webdunia
ചൊവ്വ, 22 മാര്‍ച്ച് 2022 (19:51 IST)
തിയേറ്ററുകളിൽ സിനിമകൾ ചൂടാറും മുൻപെ ടെലഗ്രാം പോലുള്ള ചാനലുകളിൽ അപ്‌ലോഡ് ചെയ്യുന്നവർക്കെതിരെയും വ്യാജ പ്രിന്റ് കാണുന്നവര്‍ക്കെതിരേയും കടുത്ത വിമര്‍ശനവുമായി നടന്‍ അനൂപ് മേനോന്‍.ഇത്തരത്തിൽ സിനിമ കാണുന്നവർക്ക് ചിത്രം അതിന്റെ പൂർണ അർത്ഥത്തിൽ ആസ്വദിക്കാൻ കഴിയില്ലെന്ന് അനൂപ് പറഞ്ഞു.
 
നിങ്ങളുടെ ടെലഗ്രാമിലും ഫോണ്‍ ബുക്കുകളിലുമൊന്നും ഒരിക്കലും ഒരു സിനിമ അതിന്റെ ഭംഗിയിൽ കാണാനാവില്ല. സിനിമ അതിന്റെ ഭംഗിയിൽ ആസ്വദിക്കാവുന്ന ഏകസ്ഥ‌ലം തിയേറ്ററാണ്. എന്ത് ടെലഗ്രാം വന്നിട്ടും കാര്യമില്ല.
 
ഈ ടെലഗ്രാം ഇവിടെയുണ്ടായിട്ടും  ഭീഷ്മ എന്ന് പറയുന്ന പടം എന്താണ് കളക്ഷന്‍. 21 ഗ്രാംസ് എന്ന സിനിമ ഈ സംഭവങ്ങളെല്ലാം ഭയന്ന് നില്‍ക്കുമ്പോഴും ഇത്രയും തിയേറ്ററിലേക്കും ഇത്രയും ആളുകളിലേക്കും എത്തുന്നില്ലേ. തിയേറ്റർ എക്‌സ്‌പീരിയൻസിന് പകരം വെയ്ക്കാൻ ഒന്നുമില്ലെന്നാണ് ഇത് കാണിക്കുന്നത്. അനൂപ് മേനോൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article