മികച്ച നടനായി അല്ലു അര്‍ജുന്‍,പ്രത്യേക ജൂറി പുരസ്‌കാരം ഇന്ദ്രന്‍സിന്,ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കെ ആര്‍ അനൂപ്

വ്യാഴം, 24 ഓഗസ്റ്റ് 2023 (18:09 IST)
69ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പുഷ്പയിലെ പ്രകടനത്തിലൂടെ മികച്ച നടനായി അല്ലു അര്‍ജുന്‍ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിക്കുള്ള പുരസ്‌കാരം ആലിയ ഭട്ടും കൃതി സനോണും പങ്കിട്ടു. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നായാട്ട് സിനിമയിലൂടെ ഷാഹി കബീര്‍ നേടി.
 
 മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരഗാന്ധി പുരസ്‌കാരം മേപ്പടിയാന്‍ എന്ന ചിത്രത്തിലൂടെ വിഷ്ണു മോഹന്‍ സ്വന്തമാക്കി. 'ഹോം' എന്ന സിനിമയിലൂടെയാണ് ഇന്ദ്രന്‍സിന് പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു. മികച്ച മലയാള ചിത്രവും 'ഹോം' തന്നെയാണ്.
 
മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് മാധവന്‍ സംവിധാനം ചെയ്ത റോക്കട്രി ആണ്. മികച്ച സംവിധായകന്‍ നിഖില്‍ മഹാജന്‍. മികച്ച പാരിസ്ഥിതിക ചിത്രം കൃഷാന്ദ് സംവിധാനം ചെയ്ത ആവാസ വ്യൂഹം. സര്‍ദാര്‍ ഉദ്ദം ആണ് മികച്ച ഹിന്ദി ചിത്രം. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച അനിമേഷന്‍ ചിത്രമായി 'കണ്ടിട്ടുണ്ട്'സ്വന്തമാക്കി.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍