അഞ്ജലി അനീഷിന്റെ വ്യാജ ഫോട്ടോക‌ൾ പ്രദർശിപ്പിച്ചവരിൽ ഒരാൾ അറസ്റ്റിൽ; തിരച്ചിൽ തുടരുമെന്ന് പൊലീസ്

Webdunia
തിങ്കള്‍, 28 മാര്‍ച്ച് 2016 (14:10 IST)
നടി അഞ്ജലി അനീഷിന്റെ ചിത്രങ്ങ‌ൾ മോർഫ് ചെയ്ത് വാട്ട്സ് ആപ് വഴി പ്രദർശിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് നിരവധിപേർ നിരീക്ഷണത്തിലാണെന്നും പൊലീസ് അറിയിച്ചു. വാട്ട്സ് ആപ് വഴി വ്യാജ ചിത്രങ്ങ‌ൾ പ്രദർശിപ്പിച്ചു എന്ന് കരുതുന്ന ആളാണ് സൈബർ പൊലീസിന്റെ പിടിയിലായത്. 
 
ചിത്രങ്ങ‌ൾ സോഷ്യ‌ൽ മീഡിയകൾ വഴി വ്യാപിക്കുന്നു എന്ന് വാർത്ത വന്നതിനെത്തുടർന്ന് നടി നേരിട്ട് രംഗത്തെത്തിയിരുന്നു. സ്വന്തം അമ്മയുടെയോ സഹോദരിയുടെയോ ചിത്രത്തിൽ തന്റെ തലഭാഗം വെട്ടിച്ചേർത്തായിരിക്കും ആരായാലും ഇങ്ങനൊരു ചിത്രമുണ്ടാക്കിയതെന്ന് നടി പ്രതികരിച്ചിരുന്നു. കൂടാതെ നടി പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
 
നടിയുടെ പരാതിയെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഒരാൾ പൊലീസ് പിടിയിലായത്. വ്യാജ ഫോട്ടോ ഉണ്ടാക്കിയവരേയും അത് സോഷ്യ‌ൽ മീഡിയ വഴി പ്രദർശിപ്പിച്ചവർക്കുമുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.