അൻപറിവ് സംവിധായകരാകുന്നു, നായകനായെത്തുന്നത് വിക്രം സംവിധായകൻ ലോകേഷ് കനകരാജ്

Webdunia
വ്യാഴം, 14 സെപ്‌റ്റംബര്‍ 2023 (19:05 IST)
സംവിധായകന്‍ ലോകേഷ് കനകരാജിന്റെ സിനിമയില്‍ കൈകോര്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ് തെന്നിന്ത്യയിലെ വമ്പന്‍ താരങ്ങളെല്ലാവരും. കൈതി, വിക്രം എന്നീ സിനിമകളിലൂടെ തെന്നിന്ത്യയുടെ ആക്ഷന്‍ ചിത്രങ്ങളില്‍ വമ്പന്‍ മാറ്റങ്ങള്‍ കൊണ്ടുവന്ന ലോകേഷ് നിലവില്‍ വിജയ് ചിത്രമായ ലിയോയുടെ പണിപ്പുരയിലാണ്. ഇതിനിടെ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തുമായി തലൈവര്‍ 171 എന്ന ചിത്രവും ലോകേഷിന്റേതായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ സംവിധായക കുപ്പായം അഴിച്ചുവെച്ച് ആക്ഷന്‍ സിനിമകളുടെ അമരക്കാരനായ ലോകേഷ് നായകനാകുന്നു എന്ന വിവരമാണ് തമിഴകത്ത് നിന്നും വരുന്നത്.
 
കെ ജി എഫ്, വിക്രം, സലാര്‍,ലിയോ എന്നീ വമ്പന്‍ ആക്ഷന്‍ ചിത്രങ്ങളുടെ സ്റ്റണ്ട് കൊറിയോഗ്രാഫര്‍മാരായ അന്‍പ്, അറിവ് എന്നിവര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നായക വേഷത്തില്‍ ലോകേഷ് എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് മുന്‍പ് സ്വന്തം ചിത്രമായ മാസ്റ്ററില്‍ കാമിയോ റോളില്‍ ലോകേഷ് അഭിനയിച്ചിട്ടുണ്ട്. നിലവില്‍ തമിഴ് സിനിമാലോകത്തെ ഹിറ്റ് സംഗീത സംവിധായകനായ അനിരുദ്ധാകും ചിത്രത്തിന് സംഗീതം നല്‍കുക.

അനുബന്ധ വാര്‍ത്തകള്‍

Next Article