ബാല തന്നെ വിവാഹം ചെയ്യുന്നതിന് മുന്‍പ് മറ്റൊരു വിവാഹം ചെയ്തിരുന്നതായി അമൃത സുരേഷ്

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 27 സെപ്‌റ്റംബര്‍ 2024 (14:56 IST)
amrutha
ബാല തന്നെ വിവാഹം ചെയ്യുന്നതിന് മുന്‍പ് മറ്റൊരു വിവാഹം ചെയ്തിരുന്നതായി അമൃത സുരേഷ്. ബാലയ്‌ക്കെതിരെ മകള്‍ അവന്തിക ഒരു വീഡിയോ ചെയിതിരുന്നു. ഇതിനുപിന്നാലെ ബാല വീഡിയോയുമായി എത്തുകയും അവന്തികയ്ക്കുനേര നിരവധി സൈബര്‍ അറ്റാക്കുകള്‍ വരുകയും ചെയ്ത സാഹചര്യത്തിലാണ് അമൃത സുരേഷ് ആദ്യമായി പ്രതികരണവുമായി എത്തിയത്. പതിനെട്ടാമത്തെ വയസ്സില്‍ ആദ്യമായി ഒരാളെ സ്നേഹിച്ച് കല്യാണം കഴിച്ചെന്നും അതിന് ശേഷം ചോര തുപ്പി പലദിവസവും ഞാന്‍ ആ വീട്ടില്‍ കിടന്നിട്ടുണ്ടെന്നും അമൃത സുരേഷ് പറയുന്നു.
 
അച്ഛനും അമ്മയും ഈ വിവാഹത്തിന് എതിരായിരുന്നു. ഒരുപാട് കള്ളങ്ങള്‍ പറഞ്ഞാണ് എന്നെ വിവാഹം ചെയ്തത്. ബാല ചേട്ടന്‍ എന്നെ വിവാഹം കഴിക്കുന്നതിന് മുമ്ബ് മറ്റൊരു വിവാഹം ചെയ്തിരുന്നു. അത് നിശ്ചയം കഴിഞ്ഞാണ് ഞാന്‍ അറിയുന്നത്. അന്നും അച്ഛനും അമ്മയും വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ എന്നോട് പറഞ്ഞതാണ്. പക്ഷേ ഞാന്‍ തയാറായില്ല-അമൃത പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article