ശ്രീനാഥ് ഭാസിക്ക് ഉടൻ അംഗത്വം നൽകേണ്ടെന്ന് അമ്മ

Webdunia
ഞായര്‍, 25 ജൂണ്‍ 2023 (10:11 IST)
നടന്‍ ശ്രീനാഥ് ഭാസിക്ക് ഉടന്‍ അംഗത്വം നല്‍കേണ്ടതില്ലെന്ന് ചലച്ചിത്രതാരങ്ങളുടെ സംഘടനയായ അമ്മ എക്‌സിക്യൂട്ടീവില്‍ തീരുമാനം. ശ്രീനാഥ് ഭാസിക്കെതിരെ നിര്‍മാതാക്കളുടെ സംഘടനയുടെ വിലക്ക് നിലനില്‍ക്കുന്നതിനാലാണ് അംഗത്വം സംബന്ധിച്ച് ഉടന്‍ തീരുമാനമുണ്ടായത്. നിര്‍മാതാക്കളുമായുള്ള പ്രശ്‌നം പരിഹരിച്ചശേഷം അംഗത്വ അപേക്ഷ ചര്‍ച്ചചെയ്യാനാണ് ധാരണ. നിഖില വിമല്‍ അടക്കം 7 പേര്‍ക്ക് അംഗത്വം നല്‍കാനും യോഗം തീരുമാനിച്ചു.
 
അതേസമയം യുവനടന്‍ ഷെയിന്‍ നിഗമും നിര്‍മാതാക്കളുമായുള്ള പ്രശ്‌നം പരിഹരിക്കാനും യോഗത്തില്‍ തീരുമാനമായി. എഡിറ്റ് ചെയ്ത ഭാഗങ്ങളില്‍ പ്രാധാന്യം കുറഞ്ഞതുമായി ബന്ധപ്പെട്ട് ഷെയ്ന്‍ നിഗവുമായി നിസ്സകരിക്കുമെന്ന് സിനിമാ സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നു. ഷെയ്ന്‍ അമ്മ അംഗമാണ്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article