നല്ല ശബ്ദമല്ല, ആകാശവാണിയിൽ അനൗൺസർ ജോലി അമിതാഭ് ബച്ചന് നഷ്ടപ്പെട്ടു,പിന്നീട് രക്ഷപ്പെടുത്തിയതും അതേ ശബ്ദം

ചൊവ്വ, 11 ഒക്‌ടോബര്‍ 2022 (14:17 IST)
ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും പ്രൗഡമായ ശബ്ദമായാണ് അമിതാഭ് ബച്ചൻ്റെ ശബ്ദത്തെ കണക്കാക്കുന്നത്. വളരെ ഗാംഭീര്യമുള്ള ബച്ചൻ്റെ ശബ്ദം അദ്ദേഹത്തിന് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ സഹായകമായിട്ടുണ്ട്. പിൻകാലത്ത് ശബ്ദ ഗാംഭീര്യത്തിൻ്റെ പേരിൽ വാഴ്ത്തപ്പെട്ടെങ്കിലും ശബ്ദത്തിൻ്റെ കുറവുകളുടെ പേരിൽ ജോലി നഷ്ടപ്പെട്ട കഥ കൂടി അമിതാഭിന് പറയാനുണ്ട്.
 
ഡളിയിലെ കോളേജ് വിദ്യാഭ്യാസത്തിന് ശേഷം ആകാശവാണിയിൽ അനൗൺസർ ജോലിക്ക് വേണ്ടി അമിതാഭ് ശ്രമിച്ചിരുന്നു. എന്നാൽ ഈ ശ്രമം പരാജയപ്പെടുകയാണുണ്ടായത്. ശബ്ദവും ഉച്ചാരണവും പ്രക്ഷേപണയോഗ്യമല്ല എന്ന കാരണത്താലായിരുന്നു അദ്ദേഹത്തിന് ജോലി നഷ്ടപ്പെട്ടത്. പിന്നീട് ബേഡ് ആൻഡ് കമ്പനിയിലാണ് അദ്ദേഹത്തിന് ആദ്യമായി ജോലി ലഭിച്ചത്.
 
ഒരിക്കൽ ശബ്ദത്തിന് പ്രക്ഷേപണയോഗ്യതയില്ലെന്ന് താഴ്ത്തിക്കെട്ടപ്പെട്ട അതേശബ്ദമാണ് പിൻകാലത്ത് ശബ്ദ ഗാംഭീര്യം എന്ന പേരിൽ പ്രേക്ഷകസമൂഹത്തെ ഒന്നാകെ മയക്കിയെടുത്തത് എന്നത് ചരിത്രം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍