സിഐ, സിഎംഎ, ബിടെക്ക് ഉൾപ്പടെയുള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം. അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. 21 വയസിനും 30 വയസിനും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
ഒരു മണിക്കൂർ പ്രിലിമിനറി പരീക്ഷയിൽ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റിയൂഡ്, റീസണിംഗ് എബിലിറ്റി എന്നീ വിഭാഗങ്ങളിലായി 100 ചോദ്യങ്ങളാകും ഉണ്ടാകുക. അടുത്ത ഘട്ടത്തിൽ ഒബ്ജക്ടീവും ഡിസ്‌ക്രിപ്റ്റീവും അടങ്ങുന്ന ചോദ്യ പേപ്പറാകും. പിന്നാലെ ഗ്രൂപ്പ് ഡിസ്‌കഷനും അഭിമുഖവും നടക്കും. 36,000 രൂപ മുതൽ 63,840 രൂപ വരെയാണ് ശമ്പളം ലഭിക്കുക.
750 രൂപയാണ് അപേക്ഷാ ഫീസ്. പട്ടികവിഭാഗ,ഭിന്നശേഷിക്കാർക്ക് ഫീസ് ഇല്ല. ഒക്ടോബർ 12നാണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി.https://bank.sbi/careers, https://sbi.co.in/careers, എന്നീ വെബ്‌സൈറ്റുകൾ വഴി അപേക്ഷ സമർപ്പിക്കാം.