ആകർഷകമായ ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ: തയ്‌ലൻഡിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ജാഗ്രത വേണമെന്ന് കേന്ദ്രം

ഞായര്‍, 25 സെപ്‌റ്റംബര്‍ 2022 (13:48 IST)
വ്യാജ വാഗ്ദാനങ്ങളിൽ കുടുങ്ങി ഇന്ത്യയിലെ ഐടി പ്രൊഫഷണലുകൾ കമ്പളിക്കപ്പെടുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രസർക്കാർ. തയ്‌ലൻഡ്,മ്യാന്മർ അടക്കമുള്ള രാജ്യങ്ങളിൽ നിന്നാണ് മികച്ച ശമ്പളവാഗ്ദാനവുമായി അന്വേഷണങ്ങൾ വരുന്നത്.
 
ആകർഷകമായ ശമ്പളവും മറ്റാനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് ഡിജിറ്റൽ സെയിൽസ് ആൻഡ് മാർക്കറ്റിങ് മേഖലയിലേക്ക് ജോലി എന്ന പേരിലാണ് കമ്പനികൾ വരുന്നത്. ഇവയിൽ ഭൂരിഭാഗം കമ്പനികളും കോൾ സെൻ്റർ- ക്രിപ്റ്റോ കറൻസി തട്ടിപ്പുകളിൽ ഉൾപ്പെട്ടവയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഫെയ്സ്ബുക്ക് ഉൾപ്പടെയുള്ള സാമൂഹിക മാധ്യമങ്ങൾ വഴിയാണ് യുവാക്കൾ പ്രധാനമായും തട്ടിപ്പിന് ഇരയാകുന്നത്.
 
സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഇത്തരം വ്യാജവാഗ്ദാനങ്ങളിൽ പെട്ട് തട്ടിപ്പിനിരയാകരുതെന്നാണ് സർക്കാർ മുന്നറിയിപ്പ് നൽകുന്നത്. തൊഴിലിനായി പോകുന്നവർ ഇത് സംബന്ധിച്ച വിവരങ്ങൾ ഉറപ്പുവരുത്തിയതിന് ശേഷം മാത്രമെ പോകാവു എന്ന് സർക്കാർ ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍