സിസേറിയന്‍ ചെയ്യാമെന്ന് ഡോക്ടര്‍ പറഞ്ഞിട്ടും ഐശ്വര്യ റായ് സമ്മതിച്ചില്ല; നോര്‍മല്‍ ഡെലിവറിക്കായി ഐശ്വര്യ കാത്തിരിക്കുകയായിരുന്നെന്ന് അമിതാഭ് ബച്ചന്‍

തിങ്കള്‍, 1 നവം‌ബര്‍ 2021 (08:10 IST)
ലോകമെമ്പാടും ആരാധകരുള്ള താരസുന്ദരിയാണ് ഐശ്വര്യ റായ്. സിനിമയില്‍ നിന്ന് ഇടവേളയെടുത്ത ശേഷം ഐശ്വര്യ കുടുംബ ജീവിതത്തിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. അഭിഷേക് ബച്ചനാണ് ഐശ്വര്യയുടെ ജീവിതപങ്കാളി. ഇരുവര്‍ക്കും ആരാധ്യ എന്നു പേരുള്ള മകളുണ്ട്. 
 
പ്രസവത്തിന് വേണ്ടി ഐശ്വര്യ സഹിച്ച ബുദ്ധിമുട്ടുകളും എടുത്ത തീരുമാനങ്ങളെ കുറിച്ചും താരത്തിന്റെ അമ്മായിയച്ഛനും നടനുമായ അമിതാഭ് ബച്ചന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. സൗന്ദര്യസംരക്ഷണത്തിനേക്കാള്‍ കൂടുതല്‍ തന്റെ കുഞ്ഞിന്റെ ആരോഗ്യത്തിനാണ് ഐശ്വര്യ പ്രാധാന്യം നല്‍കിയതെന്ന് അമിതാഭ് ബച്ചന്‍ പറയുന്നു. വേദന സഹിക്കാന്‍ താല്‍പര്യപ്പെടാതെ പ്രസവിക്കാന്‍ സിസേറിയന്‍ തിരഞ്ഞെടുക്കുന്ന കാലത്ത് വേദന സഹിച്ച് പിടിച്ച് ഐശ്വര്യ നോര്‍മല്‍ പ്രസവത്തിന് വേണ്ടി കാത്തിരുന്നുവെന്ന് ബച്ചന്‍ പറയുന്നു. മുപ്പത്തിയെട്ടാം വയസില്‍ ഐശ്വര്യ കുഞ്ഞിന് ജന്മം നല്‍കിയത് സിസേറിയനിലൂടെയല്ല നാച്ചുറലായിത്തന്നെയാണെന്ന് ബച്ചന്‍ പറഞ്ഞു. 
 
'പ്രസവം നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് ആശുപത്രിയില്‍ എത്തിയിരുന്നു. ഏത് സമയവും പ്രസവം നടന്നേക്കാമെന്നാണ് ഡോക്ടര്‍ പറഞ്ഞു. വേദന സഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ സിസേറിയന്‍ ചെയ്യാമെന്ന ഓപ്ഷനുണ്ടായിരുന്നു. ഇക്കാര്യം ഡോക്ടര്‍ ഐശ്വര്യയോട് പറയുകയും ചെയ്തു. എന്നാല്‍, ഐശ്വര്യ വേദന കടിച്ചമര്‍ത്തി നോര്‍മല്‍ പ്രസവത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു,' അമിതാഭ് ബച്ചന്‍ പറഞ്ഞു. 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍