മലയാള സിനിമയിലൂടെയാണ് അരങ്ങേറിയതെങ്കിലും തെലുങ്ക് സിനിമയില്‍ സൂപ്പര്‍ താരപദവിയിലേക്കുയര്‍ന്ന നായികയാണ് സായ് പല്ലവി. മലയാളം,തമിഴ്, തെലുങ്ക് സിനിമകളില്‍ സ്ഥിരസാന്നിധ്യമാണെങ്കിലും സായ് പല്ലവിയെ രണ്ട് കയ്യും നീട്ടി സ്വീകരിച്ചത് തെലുങ്ക് സിനിമയാണ്. ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാതെ തന്നെ തെലുങ്കില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത സായ് പല്ലവിയ്ക്കാണ് കഴിഞ്ഞ വര്‍ഷം ദേശീയ പുരസ്‌കാരത്തിനായി ഏറ്റവുമധികം സാധ്യത കല്‍പ്പിച്ചിരുന്നത്.