അര്‍ജുന്‍ റെഡ്ഡി സംവിധായകന്റെ അടുത്ത സിനിമയില്‍ നായകനായി അല്ലു അര്‍ജുന്‍

കെ ആര്‍ അനൂപ്

വെള്ളി, 3 മാര്‍ച്ച് 2023 (15:12 IST)
അല്ലു അര്‍ജുന്റെ പുതിയ സിനിമ പ്രഖ്യാപിച്ചു . പുഷ്പ 2 വിന് ശേഷം നടന്‍ അഭിനയിക്കുന്ന ചിത്രം കൂടിയാകും ഇത്.അര്‍ജുന്‍ റെഡ്ഡി സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന ചിത്രം ഭൂഷണ്‍ കുമാര്‍ ആണ് നിര്‍മ്മിക്കുന്നത്.
 
ടൈറ്റില്‍ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.സ്പിരിറ്റ് എന്നൊരു ചിത്രം പൂര്‍ത്തിയായിട്ട് ആകും അല്ലുവിന്റെ സിനിമയിലേക്ക് സന്ദീപ് വംഗ കടക്കുക. ടി-സീരീസ് ഫിലിംസ് പ്രൊഡക്ഷന്‍സും ഭദ്രകാളി പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
സ്പിരിറ്റില്‍ പ്രഭാസാണ് നായകന്‍.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍